തയ്യല്‍–നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്ധിപ്പിക്കണo

കോഴിക്കോട് : തയ്യല്‍–നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും തൊഴില്‍ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആര്‍ട്ടിസാന്‍സ് യൂണിയന് വനിതാ കോ–ഓഡിനേഷന്‍ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. സെപ്തംബര്‍ രണ്ടിന്റെ തൊഴിലാളികളുടെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും കണ്വന്ഷന് ആഹ്വാനം ചെയ്തു.
കെഎസ്ടിഎ ഹാളില്‍ നടന്ന കണ്വന്ഷന് കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസാന്‍സ് യൂണിയന് വനിതാ കോ–ഓഡിനേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ പത്മിനി അധ്യക്ഷയായി. ആര്‍ട്ടിസാന്‍സ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് പി ബാലന്, മാമ്പറ്റ ശ്രീധരന് എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസാന്‍സ് യൂണിയന് വനിതാ കോ–ഓഡിനേഷന്‍ ജില്ലാ സെക്രട്ടറി വി ഷര്‍മിള സ്വാഗതവും പി ബാബു നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി ഷര്‍മിള(കണ്‍വീനര്‍), വി കെ സിന്ധു, സി എന്‍ ഷീബ, ബിന്ദു വടകര(ജോ. കണ്‍വീനര്‍മാര്‍).

