തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ> കടുത്ത പനിയെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.അതേസമയം കരള്‍രോഗത്തെത്തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.
