KOYILANDY DIARY.COM

The Perfect News Portal

തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായി.

ചെന്നൈ: തമിഴ്‌നാടിന്റെ  വിവിധ  ഭാഗങ്ങളില്‍  വീണ്ടും  മഴ  ശക്തമായി. തിങ്കളാഴ്ച  രാവിലെ  പെയ്ത  മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടിലായി. രാവിലെ അഞ്ചുമണിമുതലാണ് പലയിടങ്ങളിലും ശക്തമായ മഴപെയ്തത്. തമിഴ്‌നാട്ടിന്റെ കടലോരജില്ലകളിലും  പുതുച്ചേരിയിലുമാണ് ശക്തമായ മഴയുണ്ടാകുക. ബംഗാള്‍ ഉള്‍ക്കടലില്‍  ശ്രീലങ്കയ്ക്കു സമീപം രൂപം കൊണ്ട  ന്യൂനമര്‍ദം അതേ സ്ഥലത്ത് തുടരുന്നതിനാല്‍ ഇനി  മൂന്നുദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Share news