KOYILANDY DIARY.COM

The Perfect News Portal

തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ്

തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ് പറഞ്ഞു. ‘എന്റെ മകളെക്കുറിച്ച്‌ ഓര്‍ക്കാത്ത ദിവസങ്ങളില്ല. അവളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ മരണം വരെ തൂക്കിലേറ്റണം’. ആസിഫയുടെ പിതാവ് പറയുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ ഏട്ട് വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരിച്ചത്.

12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ പോ​ക്സോ നി​യ​മം പൊ​ളി​ച്ചെ​ഴു​താ​ന്‍ ഞാ​നും മ​ന്ത്രാ​ല​യ​വും ആ​ലോ​ചി​ക്കു​ന്നുവെന്ന് വ​നി​താ, ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കൂ​ടി​യാ​യ മ​നേ​കാ ഗാ​ന്ധിയും പ​റ​ഞ്ഞിരുന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 10നാ​ണ് ക​ത്വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി ആ​സി​ഫ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്തു​വ​ച്ച്‌ നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ര്‍ ചേ​ര്‍​ന്നു ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു പീ​ഡി​പ്പിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *