തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്ന സെമി ഫൈനലിൽ ബി.ജെ.പി വലിയ വിജയം നേടും വി.മുരളീധരൻ
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ചെങ്ങോട്ട് കാവിൽ എത്തി. സാധാരണക്കാരന് വികസനം എത്തിക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്നും, ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മത്സരം വികസനവും വികസന വിരോധികളും തമ്മിലുള്ളതാണ്. വികസനത്തിൻ്റെ വെളിച്ചവും ബി.ജെ.പി ഭരണവും കേരളത്തിൽ ഇനിയും തടഞ്ഞ് നിർത്താൻ ഇടതു വലതു മുന്നണികൾക്ക് ഇനിയും സാധിക്കില്ല.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പെന്ന സെമി ഫൈനലിൽ ബി.ജെ.പി വലിയ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് അരിക്കുളം ഡിവിഷൻ സ്ഥാനാർത്ഥി സന്തോഷ് കാളിയത്തിൻ്റെ വാഹന പ്രചരണ ജാഥ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ്.ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ജില്ലാ അധ്യക്ഷൻ വി.കെ സജീവൻ, സംസ്ഥാന സെക്രട്ടറി രഘുനാഥ്, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ പി രാധാകൃഷ്ണൻ, വി.കെ ജയൻ, കെ.വി സുരേഷ്, കുനിയിൽ സതീശൻ, വായനാരി വിനോദ്, അഡ്വ.വി സത്യൻ, കെ.പി മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

