KOYILANDY DIARY.COM

The Perfect News Portal

തണ്ണിംമുഖം ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഗുരുകുലം തണ്ണിംമുഖം ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു കൊടിയേറ്റം. വൈകിട്ട് നടന്ന കാഴ്ചശീവേലി ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് ദേവീഗാനവും നൃത്തവും നടന്നു. 24-ന് ചെറിയവിളക്ക്. 25-ന് വലിയവിളക്ക് ദിവസം തൃത്തായമ്പക, ഗാനമേള, നാന്തകം എഴുന്നള്ളിപ്പ്, 26-ന് താലപ്പൊലി എന്നിവ ഉണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *