ഡ്രൈവര്‍മാര്‍ക്കായി ഊബര്‍ സേഫ്റ്റികിറ്റ് പുറത്തിറക്കി

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ ഡിമാന്‍ഡ് റൈഡ് കമ്ബനിയായ ഊബര്‍ ഡ്രൈവര്‍ സേഫ്റ്റി ടൂള്‍കിറ്റ് പുറത്തിറക്കി. ഡ്രൈവര്‍ പങ്കാളികള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സുരക്ഷാ സവിശേഷതകളുള്ള ആപ്പാണിത്. ഇതോടൊപ്പം സുരക്ഷിതയാത്രയും പരസ്പരബഹുമാനം വര്‍ധിപ്പിക്കുന്നതിനായി പൊതുമാര്‍ഗനിര്‍ദേശവും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഷെയര്‍ ട്രിപ്പ് (ട്രിപ്പ് വിശദാംശങ്ങള്‍ കമ്ബനിയുമായി പങ്കു വയ്ക്കല്‍), എമര്‍ജന്‍സി ബട്ടണ്‍ (അടിയന്തിര ഘട്ടങ്ങളില്‍ നിയമ സംവിധാനമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം), സ്പീഡ് ലിമിറ്റ് (സുരക്ഷിത സ്പീഡില്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള ജാഗ്രത സന്ദേശം) തുടങ്ങിയവ ടൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി ബട്ടണ്‍ പുറത്തിറക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

ഓരോ യാത്രയ്ക്കുശേഷം ഊബറിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരസ്പരം റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ടൂള്‍ കിറ്റിലുണ്ട്. യാത്രക്കാരെ നിശ്ചിത സ്ഥലത്തുനിന്ന് എടുത്ത് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഡ്രൈവര്‍ പങ്കാളികള്‍ വളരെയധികം യത്‌നിക്കുന്നുണ്ട്. ഇവര്‍ക്കു സുരക്ഷിതത്വവും ബഹുമാനവും സുഖകരമായ അനുഭവവും ഉണ്ടാകേണ്ടത് ആവശ്യമാണ്.

ഈ പ്ലാറ്റ്‌ഫോം ഉത്തരവാദിത്വത്തോടെ യാത്രക്കാരും ഡ്രൈവര്‍മാരും പങ്കുവയ്ക്കാന്‍ ലക്ഷ്യമിടുന്നു. നിശ്ചിത റേറ്റിംഗ് ലഭിക്കാത്ത യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പില്‍ പ്രാപ്യത ഇല്ലാതെയാകും.

ഡ്രൈവര്‍ പങ്കാളികളില്ലാതെ ഊബര്‍ ഇല്ല. ഊബറിന്റെ ബിസിനസിന്റെ ഹൃദയമെന്നത് ഡ്രൈവര്‍മാരാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എമര്‍ജന്‍സി ബട്ടണ്‍, ഷെയര്‍ ട്രിപ് ഫീച്ചര്‍ എന്നിവ ഡ്രൈവര്‍ സേഫ്റ്റി ടൂള്‍കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഈ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്.
സുതാര്യത വര്‍ധിപ്പിക്കല്‍, ഉത്തരവാദിത്വം, ഊബര്‍ ഉപഭോക്താക്കളുടെ സുരക്ഷിതത്വം എന്നിവ ലക്ഷ്യമാക്കി ഏതാനും വര്‍ഷങ്ങളായി കമ്ബനി നവീനമായ ഉത്പന്നങ്ങള്‍ പുറത്തിറക്കി വരികയാണ്.
ഡ്രൈവര്‍ പങ്കാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നതിനും പുറത്തിറക്കിയിട്ടുള്ള ഈ ടൂള്‍കിറ്റ് അടുത്ത ചുവടുവയ്പാണ്.ഊബര്‍ ഇന്ത്യ സൗത്തേഷ്യ സിറ്റീസ് ഹെഡ് പ്രഭജിത് സിംഗ് പറഞ്ഞു.
