ഡോ: ക്യാപ്റ്റൻ ടി ബാലനെ സേവാഭാരതി ആദരിച്ചു
കൊയിലാണ്ടി: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിലെ മുതിർന്ന ഡോക്ടറായ ക്യാപ്റ്റൻ ഡോ. ടി. ബാലനെ സേവാഭാരതി പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. സേവാഭാരതിക്കു വേണ്ടി കെ കെ മുരളി പൊന്നാട അണിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിര പോരാളികളായി സധൈര്യം പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും കൊയിലാണ്ടി സേവാഭാരതി ആശംസകൾ നേർന്നു. പ്രദീപ് പെരുവട്ടൂർ, കെ.എസ്. ഗോപാലകൃഷ്ണൻ, സജിത്ത് എം.വി, സുധീർ ചേലിയ, രതീദേവി, അഞ്ജലി പ്രദീപ് എന്നിവർ സംബന്ധിച്ചു.

