ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ബി. പി. ബബീഷിനെ സെക്രട്ടറിയായും ടി. സി. അഭിലാഷിനെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. നിലവിലുള്ള ബ്ലോക്ക് സെക്രട്ടറി അഡ്വ: എൽ. ജി. ലിജീഷ് കഴിഞ്ഞ സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ജില്ലാ സെന്ററിന്റെ കൂടി അധിക ചുമതലകൂടി വഹിക്കേണ്ടതിനാൽ സംഘടനാ തലത്തിൽ മാറ്റം വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ചേർന്ന സി. പി. ഐ. എം. കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഡി. വൈ. എഫ്. ഐ. ഫ്രാക്ഷനിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. നിലവിലുള്ള ബ്ലോക്ക് പ്രസിഡണ്ടായിരുന്ന ബബീഷിനെ (വെങ്ങളം) സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗം ടി. സി. അഭിലാഷിനെ (അരിക്കുളം) പ്രസിഡണ്ടായും തൂരുമാനിക്കുകയായിരുന്നു. സഹഭാരവാഹികളിലും ചില മാറ്റങ്ങൾ വരിത്തിയിട്ടുണ്ട്. പ്രജിത്ത് നടേരി ബ്ലോക്ക് ട്രഷററായി തുടരും.
