ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറി ക്ലിന്റനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു

ഫിലഡല്‍ഫിയ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറി ക്ലിന്റനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിക്കുന്ന ആദ്യത്തെ വനിതകൂടിയാണ് മുന്‍ പ്രഥമവനിതയായിരുന്ന ഹിലറി ക്ലിന്റന്.
ഫിലഡല്ഫിയയില് നടന്ന ഡമോക്രാറ്റിക് കണ്‍വന്‍ഷനില്‍ കടുത്ത മല്‍സരത്തിനൊടുവില്‍ ഹിലറിയുടെ എതിര്‍സ്ഥാനാര്‍ഥിയായ ബേണി സാന്‍ഡേഴ്സ് തന്നെയാണ് ഹിലരിയുെട പേര് നിര്‍ദേശിച്ചത്. 2838 വോട്ടുകള്‍ ഹിലറി സ്വന്തമാക്കിയപ്പോള്‍ 1843 വോട്ടുകള്‍ നേടാന്‍ മാത്രമേ ബേണി സാന്‍ഡേഴ്സിന് സാധിച്ചുള്ളു. വിര്‍ജീനിയ സെനറ്റര്‍ ടിം കെയിനാണ് ഡമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

