ട്രെയിനില്‍ കടത്തുകയായിരുന്ന പാന്‍ ഉല്പന്നങ്ങള്പിടികൂടി

വടകര: ട്രെയിനില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍ ഉല്പന്നങ്ങള് വീണ്ടും പിടികൂടി. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്പ്രസില്‍ വടകര ആര്.പി.എഫ്. സപെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ട്രെയിനിന്റെ ജനറല്‍ കന്പാര്ട്മെന്റില് അവകാശികളില്ലാതെ കണ്ടെത്തിയ ചാക്ക് പരിശോധിച്ചപ്പോഴാണ് നാല്പത് കിലോ തൂക്കം വരുന്ന പാന്‍ ഉല്പന്നങ്ങള് ലഭിച്ചത്. 4450 പായ്ക്കറ്റുകളിലായി ഹാന്‍സ്, പാന്‍പരാഗ്, മധു എന്നിവയാണ് ഉണ്ടായിരുന്നത്. പരിശോധനക്ക് ആര്.പി.എഫ്: എസ്.ഐ. ടി വിനോദ്, കോണ്‍സ്റ്റബിള്‍മാരായ അബ്ബാസ്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
