KOYILANDY DIARY.COM

The Perfect News Portal

ട്രാന്‍സ്ഫര്‍മേഷന്‍ 2017: കോട്ടയത്ത് തുടക്കമായി

കോട്ടയം: ഭിന്നലിംഗക്കാരുടെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഹോദരി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ട്രാന്‍സ്ഫര്‍മേഷന്‍ 2017’ ന് കോട്ടയത്ത് തുടക്കമായി. ‘വാള്‍സ് ഓഫ് കൈന്‍ഡ്നസ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടികളുടെ ഭാഗമായി വൈക്കം ടിവി പുരം സര്‍ക്കാര്‍ സ്കൂള്‍ ചുവരുകളില്‍ പെയിന്റിംഗ് നടത്തി.

ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ എല്ലാമേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പൊതുബോധത്തിന് മാറ്റം വരുത്തുക എന്നതാണ് ട്രാന്‍സ്ഫര്‍മേഷന്‍ 2017 ലൂടെ സഹോദരി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ലൈംഗികതൊഴിലാളികളായി മാത്രം കാണുന്ന തങ്ങളും മനുഷ്യരാണെന്ന് ബോധ്യപ്പെടുത്താന്‍ സ്കൂള്‍തലം മുതല്‍ സന്ദേശം നല്‍കാനുള്ള ഉപാധിയായാണ് സംഘാടകര്‍ പദ്ധതിയെ കാണുന്നത്. ആ സന്ദേശമാണ് കനിവിന്റെ ചുവരുകളില്‍ അവര്‍ വരച്ചിടുന്നത്.

വൈക്കം ടിവി പുരം സര്‍ക്കാര്‍ സ്കൂളിലായിരുന്നു പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടന്നത്. ലക്ഷദ്വീപ് അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയുടെ സ്ഥാപക കല്‍ക്കി സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Advertisements

ഭിന്നലിംഗക്കാരെക്കുറിച്ചുള്ള എല്ലാ മുന്‍ ധാരണകളും മാറാന്‍ പരിപാടി സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തെരുവിലലയുന്ന ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും സാമൂഹികാവബോധവും നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ തങ്ങള്‍ക്കൊപ്പം സമൂഹവും കൈകോര്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

Share news

Leave a Reply

Your email address will not be published. Required fields are marked *