ട്രാക്‌സ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ: ടാക്സ് ഒഴിവാക്കണമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി
        കൊയിലാണ്ടി: ട്രാക്‌സ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. ടാക്സ് ഓഴിക്കണമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി. ആറുമാസത്തോളമായി അടച്ചിട്ടതിന്റെ ഭാഗമായി വിവാഹം സൽക്കാരം മറ്റ് ഓർഡറുകൾ എന്നിവ ഇല്ലതെ വന്നതിന്റെ ഭാഗമായി തൊഴിലാളികളും ഉടമകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ടാക്‌സ് വിഹിതം ഒരു ദിവസത്തേക്ക് 40 രൂപയാണ് അടക്കേണ്ടി വരുന്നത്. കൊയിലാണ്ടി ഏരിയായിൽ നൂറോളം വാഹന ഉടമകളും തൊഴിലാളികളും പട്ടിണിയിലാണ്. ഈ സാഹചര്യത്തിൽ അടച്ചിടൽ കാലത്തെ ടാക്‌സ് ഒഴിവാക്കിത്തരണമെന്ന് കോ-ഓഡിനേഷൻ കമ്മിറ്റി പ്രസ്താവനയിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി പി .കെ. ഗിരീഷ്, പ്രസിഡണ്ട് സുധൻ എന്നിവർ സംസാരിച്ചു.


                        
