ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരെ അഭിസംബോധന ചെയ്ത് സി ദിവാകരന്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന് ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരെ അഭിസംബോധന ചെയ്തു. തിരുവനന്തപുരത്തിനായി നിലവിലുള്ള എം പി ഒന്നും ചെയ്തില്ല. ഹൈക്കോടതി ബെഞ്ച്, ബാഴ്സിലോണ ഇരട്ട നഗരം പദ്ധതി എന്ന് വേണ്ട ഒരു ചെറിയ മെഴുകുതിരി മാനുഫാക്ചട്യൂറിങ് പോലും കൊണ്ട് വരാന്‍ എം പി ക്കു കഴിഞ്ഞില്ല.
എയര്‍പോര്‍ട്ടും ഹിന്ദുസ്ഥാന്‍ ലാറ്റക്സും വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വച്ചപ്പോള്‍, തിരുവനന്തപുരത്തിന് വേണ്ടി നിലകൊണ്ടില്ല. കേന്ദ്രത്തില്‍ മോഡി ഭരണത്തിന് അറുതി വരുത്താന്‍ തിരുവനന്തപുരത്തിന്റെ വികസനത്തിന്, ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തന്നെ തിരഞ്ഞെടുക്കണമെന്ന് സി ദിവാകരന് ടെക്കികളോട് അഭ്യര്‍ത്ഥിച്ചു.

എം പി യായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെക്കികള്‍ക്ക് പ്രയോജനപ്പെടുന്ന -ട്രെയിനുകള്‍ക്കു കഴക്കൂട്ടത്ത് കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പ്രഥമ പരിഗണനയില്‍ ഉണ്ടാകുമെന്നു സി ദിവാകരന് പറഞ്ഞു. വിവിധ ഐ ടി കമ്ബനികളില്‍ നിന്നും ഇരുന്നൂറോളം ടെക്കികളാണ് സ്ഥാനാര്‍ഥിയെ കണ്ടു തടിച്ചു കൂടിയത്.

