ടൂറിസം രംഗത്ത് പുത്തന്‍ ചുവടുകളുമായി മാഹി
മാഹി: ടൂറിസം രംഗത്ത് പുത്തന്‍ ചുവടുകളുമായി മാഹി. പുഴയോര നടപ്പാത, കേബിൾ കാര്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുമായാണ് ഭരണകൂടം മുന്നോട്ട് വരുന്നത്. മൂന്നു ഘട്ടമായി നടപ്പാക്കുന്ന പുഴയോര നടപ്പാതയുടെ ബാക്കിയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. നടപ്പാതയില്‍ കയറാന്‍ പ്രവേശന കവാടം ഒരുക്കും. മാഹിപാലത്തിനു മുകളില്‍ ഇതിനായി ഓവര്‍പാസ് നിര്‍മിക്കും. ഇരുഭാഗത്തെ പാതകളിലേക്കും പ്രവേശിക്കുന്നതിനു വേണ്ടിയാണിത്. ഇതിനു ദേശീയപാത അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഹില്ലോക്കില്‍ നിന്ന് ആരംഭിച്ച് മഞ്ചക്കല്‍ ബോട്ട് ജെട്ടിയിലും തിരിച്ചുമെത്തുന്ന ഓവര്‍ഹെഡ് കേബ്ള്‍ കാര്‍ സിസ്റ്റവും ആരംഭിക്കും.

ഇതിനൊപ്പം തന്നെ ആര്.ഐ ഓഫിസിനുമുന്നില്‍ ഉള്ള ഹില്ലോക്കിൻ്റെ പുനരുദ്ധാരണ പ്രവൃത്തിയും നടക്കുന്നുണ്ട്. വളവില്‍ കടപ്പുറത്തിന് സമീപം ബ്ലൂ ബീച്ച് ശൃംഖലയിലുള്‍പ്പെടുത്തി വിനോദ സഞ്ചാര മേഖല വിപുലീകരിക്കുകയാണ്. പുഴയും കടലും കൂടിച്ചേരുന്ന അഴിമുഖത്തിന് സമീപത്തുനിന്ന് മഞ്ചക്കല്‍ ബോട്ട് ഹൗസ് വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് നടപ്പാത. മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജാണ് പുഴയോര നടപ്പാത പദ്ധതിയെന്ന ആശയത്തിനു പിന്നില്‍.


പുഴയില്‍ തൂണ് നിര്‍മിച്ചാണ് മൂന്ന് കിലോമീറ്ററോളം പൂര്‍ത്തിയാക്കിയത്. 25 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് രണ്ട് കിലോമീറ്റര്‍ മൂന്നു ഘട്ടങ്ങളായി വിഭജിച്ചു. ഗവ. ഹൗസിനു സമീപത്തെ വി.ഐ.പി സ്യൂട്ട് മുതല്‍ മാഹി പാലം വരെയുള്ളത് ഒന്നാം ഘട്ടമായും ഇസ്ലാമിക് സെന്ററിെന്റ ഇറക്കം വരെ (മഞ്ചക്കല്‍) രണ്ടും അവിടെനിന്ന് വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്തുവരെ മൂന്നും ഘട്ടമായാണ് നിര്‍മാണം.


ഓവര്‍ പാസ് വഴി യാത്രികര്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കും. ആരോഗ്യപ്രശ്നമുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഫ്ലോട്ടിങ് ജെട്ടി പോലെയുള്ള സൗകര്യമൊരുക്കും. ഒന്നാംഘട്ട പ്രവൃത്തി 2018ല്‍ ആണ് പൂര്‍ത്തിയായത്. പുഴയോര നടപ്പാതയില്‍ സ്ഥാപിച്ച ആഡംബര ലൈറ്റ് സംസ്ഥാന സര്‍ക്കാറിെന്റ സംഭാവനയാണ്. ഒന്നും രണ്ടും ഘട്ടങ്ങളുടെ നിര്‍മാണത്തിന് തുക കണ്ടെത്തിയത് കേന്ദ്ര സര്‍ക്കാറിൻ്റെ പദ്ധതികളിലൂടെയായിരുന്നു. രണ്ടാം ഘട്ടത്തില്‍ 2.7 കോടി രൂപയുടെ പ്രവൃത്തി ബാക്കിയുണ്ട്.


