ടി.വി. പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

ബാലുശ്ശേരി: ടി.വി. പൊട്ടിത്തെറിച്ച് അറപ്പീടിക നെരോത്ത് ഗോവിന്ദന്റെ വീട് ഭാഗികമായി തകര്‍ന്നു. തീ പടര്‍ന്ന് വീടിന്റെ പ്രധാന സ്ലാബും വീട്ടുപകരണങ്ങളും നശിച്ചു.
വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. നരിക്കുനിയില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അത്യുഗ്രമായ ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല. വീടിന്റെ രണ്ടു മുറികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.

