KOYILANDY DIARY.COM

The Perfect News Portal

ടി പി വധ ശ്രമം-ഗൂഢാലോചന കേസ് വിചാരണ കൂടാതെ തള്ളി

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ 2009 ല്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വിചാരണയ്ക്ക് മുന്‍പ് തന്നെ കോടതി തള്ളി.14  പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം നിലനില്‍ക്കില്ല. കേസില്‍ 15 പേരായിരുന്നു പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന സി എച്ച് അശോകന്‍ മരിച്ചു പോയി. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ചോമ്പാല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.

കോടതിയ്ക്കു മുന്നില്‍ ഹാജരാക്കപ്പെട്ട രേഖകളും സാക്ഷിമൊഴികളും വിചാരണ നടത്താന്‍ പ്രാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ തെളിവുഖല്‍ വെച്ച് വിചാരണ നടത്തുന്നത് വൃഥാ വ്യായാമമാകുമെന്നും കോടതി നിരീക്ഷിച്ചു.

2009 ല്‍ ടി പിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആര്‍ എം പി എറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ്.

Advertisements
Share news