KOYILANDY DIARY.COM

The Perfect News Portal

ടി. കെ. നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശാഭിമാനി ആദ്യാകാല ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണന്റെ ഇരുപതാം ചരമ വാര്‍ഷികം ഇന്ന് രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ ഭവനത്തില്‍ നടന്നു. കൊയിലാണ്ടി മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പന്തലായനി യുവജന ലൈബ്രറിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എം. എല്‍. എ. കെ. ദാസന്‍ മുഖ്യാഥിതിയായി സംസാരിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി. കെ. ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും എം. നാരായണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷതയും വഹിച്ചു. ടി. വി. ദാമോധരന്‍, കെ. ഷിജുമാസ്റ്റര്‍, അഡ്വ: എല്‍. ജി. ലിജീഷ്, ടി. ഗോപി മാസ്റ്റര്‍, രാജഗോപാലന്‍ മാസ്റ്റര്‍, സി. സത്യചന്ദ്രന്‍, സി. അപ്പുക്കുട്ടി, എം. കെ. റഷീദ് എന്നിവര്‍ സംസാരിച്ചു. സി. കെ. ആനന്ദന്‍ നന്ദി പറഞ്ഞു.

Share news