ജൈവ വൈവിധ്യ ശില്‍പ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വാഭാവിക വനത്തിന്റെ സവിശേഷതകളോടെ ചെറു വനങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഹരിത മിഷന്‍ ലക്ഷ്യമിടുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്ക്കുന്ന കണ്ടല്‍ക്കാടുകള്‍ പച്ചത്തുരുത്തിന്റെ മറ്റൊരു മാതൃകയാണെന്നും, നഗരസഭയുടെ നേതൃത്വത്തില്‍ രണ്ട് ഏക്കറോളം പച്ചത്തുരുത്ത് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് പച്ചത്തുരുത്ത് എന്ന ആശയത്തെകുറിച്ച് സംസാരിച്ചു. അന്യം നിന്ന് പോകുന്ന ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത്. ജൈവവൈവിധ്യ ബോര്‍ഡ് റിസോഴ്‌സ് പേഴ്‌സന്‍ ഇ. രാജന്‍, സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ ടി.രാജന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
സ്വകാര്യ വ്യക്തികള്‍ അവരുടെ സ്ഥലങ്ങളില്‍ പച്ചത്തുരുത്ത് നിര്‍മിക്കാന്‍ 37 സെന്റ് സ്ഥലം വിട്ടു തരാന്‍ സന്നദ്ധമായി. കര്‍ഷക അവാര്‍ഡ് ജേതാവ് മാധവി അമ്മ അനുഭവങ്ങള്‍ പങ്കിട്ടു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

