KOYILANDY DIARY.COM

The Perfect News Portal

ജൈവ പച്ചക്കറിയില്‍ നൂറ് മേനി കൊയ്ത് സ്കൂള്‍ പി.ടി.എ യും നാട്ടുകാരും

ബാലുശ്ശേരി: തരിശ്ശ് ഭൂമിയില്‍ തൂമ്പയെടുത്ത് കിളച്ചപ്പോള്‍ അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. നിലം ഞങ്ങള്‍ കിളച്ചു മറിക്കും വിത്തിടേണ്ടതും നൂറ് മേനി വിളവെടുക്കേണ്ടതും നിങ്ങളാണ്. ഇത് തികച്ചും ജൈവ പച്ചക്കറി കൃഷിയുമായിരിക്കണം. എങ്കിലേ ഞങ്ങളുടെ അദ്ധ്വാനത്തിന് ഉദ്ദേശിച്ച ഫലം കിട്ടൂ. ഇക്കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷനില്‍ എന്‍. എസ്.എസ്.ക്യാമ്പ്‌ കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോള്‍ സ്കൂള്‍ പി.ടി.എ.യോടും നാട്ടുകാരോടും എരഞ്ഞിക്കല്‍ പി.വി.എസ്.ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഈ കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.

അവരുടെ വാക്കുകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട പി.ടി.എ.യും നാട്ടുകാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച്‌ ജൈവ പച്ചക്കറിയില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. റിട്ട. കൃഷി അസി.ഡയറക്ടര്‍ പി.ഹരിദാസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ സംഘാംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കിയായിരുന്നു പ്രവര്‍ത്തനം. വേനലില്‍ വറ്റിവരളുന്ന കന്നംകുളം കുളത്തിന്റെ ഒരു വശത്ത് ആഴത്തില്‍ കഴിയെടുത്ത് ആവശ്യമായ വെള്ളം നില നിര്‍ത്തി.

ശേഷം എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഉഴുതുമറിച്ചിട്ട 40 സെന്റ് തരിശ്ശ് ഭൂമയില്‍ ചീര, വെണ്ട, പാവയ്ക്ക, മത്തന്‍, വെള്ളരി, പടവലം, മുളക്, വഴുതന, പീച്ചിങ്ങ, എളവന്‍, കക്കിരി, പയര്‍, ചുരങ്ങ തുടങ്ങി വിവിധയിനം വിത്തുകള്‍ എറിഞ്ഞപ്പോള്‍ എല്ലാവരുടേയും മനസ്സില്‍ വിഷ രഹിത പച്ചക്കറിയുടെ നൂറുമേനി കൊയ്തെടുക്കണമെന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു. തങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ അത് എന്‍.എസ്.എസ്.വളണ്ടിയര്‍മാരുടെ വാക്കുകള്‍ക്കുള്ള അംഗീകാരമായി മാറുകയും ചെയ്തു.

Advertisements

കൃഷിക്ക് ചാണകം,പച്ചില വ ളം തുടങ്ങിയ ജൈവവളങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടൊള്ളൂ. വിളവെടുത്ത പച്ചക്കറിയില്‍ ഒരു വിഹിതം സ്കൂളും സംഘാംഗങ്ങളും എടുത്തു. ബാക്കിയുള്ളവ ആവശ്യക്കാര്‍ക്ക് വില്ക്കുകയും ചെയ്തു.

പി.ടി.എ.പ്രസിഡണ്ട് മനോജ് കുമാര്‍ ടി.പി., മോഹനന്‍ പി.കെ., രാജഗോപാലന്‍.പി.കെ, കാര്‍ത്തികേയന്‍ മാസ്റ്റര്‍, കരുണന്‍ വൈകുണും, മല്ലിക ഉല്ലാസ് കുമാര്‍, ലിജിന കെ.,സുജിത അനില്‍കുമാര്‍, തനൂജ.പി, വിനോദ് പുത്തൂര്‍ വട്ടം, ബിജു.കെ.എന്നിവര്‍ നേതൃത്വം നല്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *