ജേസി നഴ്സറി കലോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: ജെ.സി.ഐ.കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ 26-ന് ആരംഭിക്കുന്ന 27-മത് ജില്ലാതല നഴ്സറി കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം 26 ന് കാലത്ത് സുര്യ ടി.വി. ബെസ്റ്റ് ചൈൽഡ് അവാർഡ് പ്രോഡിഗ്രി വിന്നറായ വിഷ്ണുമായ രമേശ് നിർവ്വഹിക്കും.
എട്ട് വേദികളിലായി എൽ.കെ.ജി, യു.കെ.ജി. വിദ്യാർത്ഥികൾക്ക് വേണ്ടി പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, കവിതാ പാരായണം, നാടോടി നൃത്തം, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരം. ജില്ലയിലെ അമ്പതോളം സ്കൂളുകളിൽ നിന്ന് 1300 – ഓളം കുട്ടികൾ പങ്കെടുക്കും.

ഡോ: അനൂപ് കൃഷ്ണൻ, അഡ്വ. അജീഷ് നമ്പ്യാക്കൽ, ദിപിൻ കുമാർ, അഡ്വ. പ്രവീൺ കുമാർ, ബാബുരാജ് ചിത്രാലയം, ബിജുലാൽ എന്നിവർ സംബന്ധിച്ചു.

