KOYILANDY DIARY.COM

The Perfect News Portal

ജൂനിയര്‍ സച്ചിന് മികവിന്റെ സെഞ്ച്വറി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള മൈതാനത്തില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ വക മിന്നും സെഞ്ച്വറി. മുംബൈ അണ്ടര്‍ 16 ടീമിന്റെ പയ്യാഡെ ടൂര്‍ണമെന്റില്‍ സുനില്‍ ഗാവസ്‌കര്‍ ഇലവന് വേണ്ടിയാണ് അര്‍ജുന്‍ കളിക്കാനിറങ്ങിയത്. രോഹിത് ശര്‍മ്മ ഇലവനെതിരായ മല്‍സരത്തില്‍ അര്‍ജുന്‍ 156 പന്തില്‍ 106 റണ്‍സെടുത്തു. 16 ഫോറുകളും 2 സിക്‌സും പറത്തിയാണ് അര്‍ജുന്‍ സെഞ്ച്വറി തികച്ചത്.

Share news