ജീവനക്കാരിയുട ബാഗ് മോഷ്ടിച്ച് പണം തട്ടിയ കേസിൽ പ്രതിക്ക് ഒരു വർഷം തടവ്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായ ഷൈലജയുടെ വാനിറ്റി ബാഗ് ആശുപത്രിയിൽ നിന്ന് കളവു പോയി. ബാഗിൽ ഉണ്ടായിരുന്ന എ.ടി.എം. കാർഡും മൊബൈൽ ഫോണിൽ നിന്നും പിൻ നമ്പർ ഉപയോഗിച്ച് എ.ടി.എം. കൗണ്ടറിൽ നിന്നും 16500രൂപ കളവുചെയ്ത ഷാരൂഖ് ഖാൻ എന്ന് അറിയപ്പെടുന്ന വയനാട് തൃക്കൈപ്പറ്റ സ്വദേശിയായ സന്തോഷിനെ ഒരു വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു.
2016 മാർച്ച് 9നാണ് സംഭവം. ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് പോകവെ ബാഗ് മേശപ്പുറത്ത് വെച്ച് പോയപ്പാഴാണ് മോഷ്ടാവ് ബാഗ് അടിച്ച് മാറ്റിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട് വി.കെ കൃഷ്ണൻകുട്ടി ആണ് വിധി പറഞ്ഞത്. ഈ കേസിൽ അന്വേഷണം നടത്തിയത് സബ്ബ് ഇൻസ്പക്ടർ കെ.ബാബുരാജും, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽജിത്തും ചേർന്നാണ്.

