ജി. എസ്. ടി. ബിൽ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയും പാസാക്കി. ലോക്സഭ പാസാക്കിയ ബില്ലില്‍ ഭേദഗതിയൊന്നും കൂടാതെയാണ് രാജ്യസഭയും പാസാക്കിയത്.
കഴിഞ്ഞമാസം ലോക്സഭ അംഗീകാരം നല്‍കിയ ചരക്ക് സേവന നികിതുയുമായി ബന്ധപ്പെട്ട നാല് സുപ്രധാന ചട്ടങ്ങളാണ് വ്യാഴാഴ്ച രാജ്യസഭ പാസാക്കിയത്. രാജ്യത്താകമാനം ഏക നികുതി എന്ന കേന്ദ്ര നിയമം പ്രാബല്യത്തിലാകുന്നതിനുള്ള സുപ്രധാന ഘട്ടമാണ് ഇതോടെ കടന്നിരിക്കുന്നത്.

സെന്‍ട്രല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ബില്‍ 2017, ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ബില്‍ 2017, ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ബില്‍ 2017, യൂണിയന്‍ ടെറിറ്ററി ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് 2017 എന്നീ ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്.
Advertisements

സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ജിഎസ്ടി അതത് സംസ്ഥാനങ്ങളിലും പ്രാബല്യത്തില്‍ വരും. രാജ്യസഭയും ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ ജൂലൈ ഒന്ന് മുതല്‍ തന്നെ പുതിയ നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഏകീകൃത നികുതി ഉടന്‍ നടപ്പിലാവുമെന്നും പുതിയ നിയമം വിലക്കയറ്റത്തിനോ മറ്റു പ്രശ്നങ്ങള്‍ക്കോ കാരണമാവില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
