ജിഷ്ണു പ്രണോയ് വധ കേസിലെ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് വധ കേസിലെ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള പൊലീസ്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രതികളെ കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരം ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇനാം പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി കത്തയക്കുകയും ചെയ്തു.
