KOYILANDY DIARY.COM

The Perfect News Portal

ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്‍ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

കൊച്ചി :  പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്‍ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലുവ പൊലീസ് ക്ലബില്‍നിന്നു കോടതിയിലേക്ക് അമീറിനെ മുഖം മറയ്ക്കാതെയാണ് കൊണ്ടുപോയത്. ഇന്നു വൈകിട്ട് 4.30 വരെയാണ് അമീറിന്റെ പൊലീസ് കസ്റ്റഡി കാലാവധി. കോടതിയില്‍ ഹാജരാക്കുമ്ബോഴും അമീറിന്റെ മുഖം മറയ്ക്കില്ല. പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രങ്ങളൊന്നുമായും പ്രതിയുടെ രൂപത്തിന് ബന്ധമില്ല.

കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അമീറിന്റെ മുഖം മൂടി നീക്കിയത്. തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും മറ്റും പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും എന്തിനാണ് പ്രതിയുടെ മുഖം മൂടുന്നത്. ഇതു ശരിയല്ലെന്നും ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞു.

നേരത്തെ, അമീറിന്റെ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിജിപി നേരിട്ടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Advertisements

അതേസമയം, ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും ചെരുപ്പും പൊലീസ് തിരികെവാങ്ങി. കുറുപ്പുംപടി കോടതിയില്‍ നിന്നാണ് തൊണ്ടിമുതല്‍ തിരിച്ചുവാങ്ങിയത്. ഇവ കേസില്‍ പ്രതിയായ അമീറുല്‍ ഇസ്‍ലാമിനെ കാണിച്ച്‌ ഉറപ്പുവരുത്തുകയാണ് പൊലീസ് ശ്രമം. രാവിലെ കുറുപ്പംപടി സിഐ കോടതിയിലെത്തി അപേക്ഷ നല്‍കുകയായിരുന്നു.

Share news