KOYILANDY DIARY

The Perfect News Portal

ജില്ലാ കലോത്സവം ; കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും

കൊയിലാണ്ടി> ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും. ദിവസവും ഇരുന്നൂറോളം പോലീസുകാരെ നഗരത്തില്‍ വിന്യസിക്കും. കലോത്സവ ആവശ്യത്തിന് വരുന്ന വാഹനങ്ങള്‍ കൊല്ലം ചിറയ്ക്ക് സമീപമുളള കെ.ആര്‍.എസ് ഗ്രൗണ്ടിലും പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം . കലോത്സവ ദിവസങ്ങളില്‍ സിവില്‍സ്റ്റേഷന്‍ മുതല്‍ ആര്‍.ടി.ഒ ഓഫീസ് വരെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു..