ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കണo; ആയുര്‍വേദ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്

കൊയിലാണ്ടി: നൂറുകണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുന്ന കോഴിക്കോട് ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കണമെന്ന് കേരളാ ഗവ. ആയുര്‍വേദ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. നൂറ് കിടക്കകളുളള ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ രണ്ട് ഫാര്‍മസിസ്റ്റ് തസ്തികകള്‍ മാത്രമാണുളളത്. ജില്ലാ പ്രസിഡണ്ട് ടി.കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ബി.ദീപ, പി.കെ.പുരുഷോത്തമന്, കെ.കെ.ബഷീര്‍,സജി സെബാസ്റ്റ്യന്‍,ടി.രമേശ് കുമാര്‍,പി.എന്‍.സുരേഷ് കുമാര്‍,ടി.അനിത,കെ.സ്മിത,സി.രാഘവന് എന്നിവര്‍ സംസാരിച്ചു.ഡോ.അരുണ്‍ അഭിലാഷ്, ഡോ.സി.കെ. രമ്യ, ഡോ.സീമാ സെബാസ്റ്റ്യന്‍ എന്നിവരെ അനുമോദിച്ചു.
ഭാരവാഹികള്‍: കെ.കെ.പ്രമോദ് (പ്രസി.),ജി.ജിതേഷ് (വൈസ് പ്രസി.), സി.ബി.ദീപ(സെക്ര.),കെ.വി.സുര്‍ജിത്ത് (ജോ.സെക്ര),പി.കെ.പുരുഷോത്തമന് (ഖജാ)

