KOYILANDY DIARY.COM

The Perfect News Portal

ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ചതായി സംശയം

കോഴിക്കോട്:  ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ചതായി സംശയം. നടുവണ്ണൂര്‍, താമരശേരി, രാമനാട്ടുകര സ്വദേശികള്‍ക്കാണ് ഡിഫ്തീരിയബാധ സംശയിക്കുന്നത്. മൂവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിഫ്തീരിയ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും ടിഡി വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കി.

രോഗികളോട് അടുത്ത് ഇടപഴകുന്നവര്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കും. രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഐഎംഎ, ഐഎപി, സ്വകാര്യ ഡോക്ടര്‍മാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സ്കൂള്‍തലത്തിലും മറ്റും ബോധവത്കരണം ശക്തിപ്പെടുത്തി കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് പ്രതിരോധവാക്സിന്‍ നല്‍കും.

 

Share news