ജില്ലയില്‍ ഓണം പ്രമാണിച്ച് പ്രത്യേകമായി അരിയും ഗോതമ്പും പഞ്ചസാരയും സെപ്തംബര്‍ മൂന്ന് വരെ ലഭ്യമാകും

കോഴിക്കോട്: ജില്ലയിലെ മുന്‍ഗണന, മുന്‍ഗണനേതര, എ.എ.വൈ വിഭാഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച് റേഷന്‍കടകള്‍ വഴി നിലവില്‍ ലഭിക്കുന്ന റേഷന്‍ വിഹിതത്തിനു പുറമെ പ്രത്യേകമായി അരിയും ഗോതമ്പും പഞ്ചസാരയും സെപ്തംബര്‍ മൂന്ന് വരെ ലഭ്യമാകും.
എ.എ.വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതത്തിനു പുറമെ കാര്‍ഡൊന്നിന് അഞ്ചു കിലോഗ്രാം അരി, ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര (സബ്സിഡി) വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതത്തിനു പുറമെ കാര്‍ഡൊന്നിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും, മുന്‍ഗണനേതര (നോ സബ്സിഡി) വിഭാഗങ്ങള്‍ക്ക് നിലവിലെ വിഹിതത്തിനു പുറമെ കാര്‍ഡൊന്നിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. കൂടാതെ എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് ഒരു കിലോഗ്രാം സ്പെഷ്യല്‍ പഞ്ചസാര 22 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

