KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ എട്ട് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നു

കോഴിക്കോട്: ജില്ലയിലെ എട്ട് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് പരിധിയിലെ ജി.എച്ച്‌എസ്‌എസ്. മേപ്പയ്യൂര്‍, ജിഎച്ച്‌എസ്‌എസ് നടുവണ്ണൂര്‍, ജിഎച്ച്‌എസ്‌എസ് പയിമ്പ്ര, ജിഎച്ച്‌എസ്‌എസ് ആര്‍ഇസി ചാത്തമംഗലം, ജിഎച്ച്‌എസ്‌എസ് കുറ്റ്യാടി, ജിഎച്ച്‌എസ്‌എസ് വളയം, ജിഎച്ച്‌എസ്‌എസ് പൂനൂര്‍, ജിഎച്ച്‌എസ്‌എസ് നരിക്കുനി എന്നീ ഹൈസ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അറിയിച്ചു.

കെയ്റ്റ്‌നാണു പദ്ധതിയുടെ നിര്‍വഹണച്ചുമതല. എല്ലാ കെട്ടിടങ്ങളുടെയും നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നതു യു.എല്‍.സി.സി.എസ് ആണ്. ഒരു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കണം. നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടു നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്‍െ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു.

നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തനം സുഗമമായി നടത്താനാവശ്യമായ സജ്ജീകരണം പി.ടി.എകള്‍ ചര്‍ച്ചചെയ്തു. തീരുമാനിക്കണം. വിദ്യാലയങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ഇതിനോടു മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും രാഷ്ട്രീയ സാമൂഹ്യസംഘടനകളും സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *