ജവാന് സുബിനേഷിന്റെ രക്തസാക്ഷി ദിനാചരണം നവംബര്‍ 19 മുതല്‍

കൊയിലാണ്ടി: ജമ്മുകശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ് വീരചരമം പ്രാപിച്ച ജവാന് സുബിനേഷിന്റെ രക്തസാക്ഷി ദിനാചരണം നവംബര്‍ 19 മുതല്‍ 23 വരെ ചേലിയ മുത്തുബസാറില്‍ നടക്കും. യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ നടക്കുക. സ്മൃതിമണ്ഡപം ഉദ്ഘാടനം, ജവാന്മാരുടെ കുടുംബ സംഗമം, ക്വിസ് മത്സരം, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് എന്നിവ ഇതോടൊപ്പം നടത്തും.`
