ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറി

ഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫാ. മാത്യു കോകണ്ടത്തില്‍, ഫാ. ജോസഫ് തെക്കുംപാറ, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരടങ്ങുന്ന സമിതിക്കാണ് പകരം ചുമതല.
ഈ ചുമതല കൈമാറ്റം ബിഷപ്പ് രൂപതയ്ക്ക് പുറത്തേക്ക് പോകുമ്ബോള്‍ ഉള്ള സ്വഭാവിക നടപടി മാത്രമാണെന്നും എന്നാലും സ്ഥാനം ഒഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു.

