KOYILANDY DIARY.COM

The Perfect News Portal

ജപ്പാന്‍ജ്വരം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: ജില്ലയില്‍ ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. അഴിയൂരിലെ ഒരു മരണമടക്കം ജപ്പാന്‍ ജ്വരം ബാധിച്ച മൂന്ന് കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊക്ക്, കന്നുകാലികള്‍, പന്നി തുടങ്ങിയവയെ കടിക്കുന്ന ക്യൂലക്സ് മാന്‍സോനിയ വിഭാഗം കൊതുകുകള്‍ വഴിയാണ് ജപ്പാന്‍ജ്വരത്തിന് കാരണമാവുന്ന ആര്‍ബോവൈറസ് രോഗാണു മനുഷ്യരില്‍ പ്രവേശിക്കുന്നത്.

കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദി, അതോടൊപ്പമുള്ള സ്വഭാവവ്യത്യാസങ്ങള്‍, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ എന്നിവയാണ് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ജപ്പാന്‍ ജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തക്കസമയത്തെ രോഗനിര്‍ണയവും ശരിയായ ചികിത്സയും വഴി രോഗത്തെ പ്രതിരോധിക്കാം.

Advertisements

പ്രതിരോധമാര്‍ഗങ്ങള്‍:

* കൊതുകു നശീകരണവും പരിസര ശുചീകരണവും നടത്തുക.

* വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക.

* കക്കൂസ് ടാങ്ക്, ടാങ്കില്‍ നിന്നുള്ള വെന്റ് പൈപ്പ് എന്നിവ കൊതുകുകള്‍ പുറത്ത് വരാത്ത വിധം മൂടി വെക്കുക.

*കന്നുകാലിതൊഴുത്ത്, പന്നിവളര്‍ത്തല്‍ ഷെഡ് എന്നിവിടങ്ങളില്‍ കൊതുകു മുട്ടയിട്ട് വിരിയുന്ന സാഹചര്യം ഒഴിവാക്കുക.

* വീടിനടുത്ത് കൊക്കുകള്‍ പോലുള്ള പക്ഷികളുടെ വാസസ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കുക.

* കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍, കൊതുകുവല മുതലായവ ഉപയോഗിക്കുക.

* കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുക.

* കനാലുകള്‍, തോടുകള്‍, കായല്‍തീരങ്ങള്‍, പായല്‍ നിറഞ്ഞ കുളങ്ങള്‍ മുതലായവ ശുചിയാക്കി കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *