ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമിയെ അനുകൂലിച്ച് പെണ്‍കുട്ടി ഹൈക്കോടതിയില്‍

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയെ അനുകൂലിച്ച് പെണ്‍കുട്ടി ഹൈക്കോടതിയില്‍ മൊഴി നല്കി. സ്വാമിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും, മൊഴി പോലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും, പോലീസ് ഭീഷണി മൂലമാണ് മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
കേസില്‍ പെണ്‍കുട്ടിയുടെ സത്യവാങ്മൂലം തെറ്റാണെന്ന് പോലീസ് വാദിച്ചു. പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും, അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്കി.

നേരത്തെ ഗംഗേശാനന്ദയുടെ അമ്മ, യുവതിയുടെ പ്രണയ ബന്ധത്തെ സ്വാമി എതിര്‍ത്തതാണ് അക്രമത്തിനു വഴി വെച്ചതെന്നു കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

