ജനത്തിന് ആശ്വാസമായി പുതിയ സ്റ്റാന്റിലെ നടപ്പാതയിലെ എൽ്. ഇ. ഡി. വിളക്കുകൾ

കൊയിലാണ്ടി > നഗരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റിലെ നടപ്പാത എൽ .ഇ.ഡി. വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാകുന്ന നടപ്പാതയിലൂടെ ഭീതിയോടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് പുതിയ വെളിച്ചം വലിയ ആശ്വാസമായിരിക്കുകയാണ്. സ്റ്റാന്റിലേക്ക് ബസ്സ് കയറാൻ പോകുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. ഒപ്പം നഗരം സൗന്ദര്യവൽക്കരണത്തിനു ശ്രമിക്കുന്ന നഗരസഭയ്ക്കും തുടർ പ്രവർത്തനത്തിന് ആത്മവിശ്വസംപകരുകയും ചെയ്യും. കൊയിലാണ്ടി പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിൽ സൗന്ദര്യവൽക്കരണത്തിന് നിരവധി പ്രവർത്തനങ്ങൾ നഗരസഭ മുന്നോട്ട് നീക്കി കഴിഞ്ഞു. കോടതിക്കു മുമ്പിലെ ഫുട്പ്പാത്ത്, അനക്‌സ് കോംപ്ലക്‌സിലെ ഒഴിഞ്ഞ ഭാഗം, സാംസ്‌ക്കാരിക നിലയത്തിന്റെ മുൻ വശം എന്നിവിടങ്ങളിൽ മേൽക്കൂരയോടുകൂടി വെളിച്ചം പകർന്ന് ടൈൽ പാകി ഇരിപ്പിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം സ്വകാര്യകമ്പനികളുമായി ആലോചിച്ച് വർക്കുകൾ തുടങ്ങാനിരിക്കുകയാണെന്ന് നഗരസഭാ അധികാരികൾ സൂചിപ്പിച്ചു.
