KOYILANDY DIARY.COM

The Perfect News Portal

ജങ്കിള്‍ബുക്കിലെ ചെന്നായ വളര്‍ത്തിയ മൗഗ്ലിയെപ്പോലൊരു കുട്ടി വന്യജീവിസേങ്കതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം

യു.പി: ജങ്കിള്‍ബുക്കിലെ ചെന്നായ വളര്‍ത്തിയ മൗഗ്ലിയെപ്പോലൊരു കുട്ടി. മനുഷ്യരെ കാണുമ്പോ
ള്‍ ഇൗ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാല്‍ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം നക്കിയാണ് കഴിക്കുക. കാലുകള്‍ക്കൊപ്പം രണ്ടു കൈയും നിലത്തു കുത്തിയാണ് നടത്തം.യു.പിയില്‍ മോട്ടിപൂരിലെ കതര്‍നിയാഘട്ട് വന്യജീവിസേങ്കതത്തില്‍ കുരങ്ങുകള്‍ വളര്‍ത്തിയിരുന്ന കുട്ടിയെ എങ്ങനെ മനുഷ്യക്കുട്ടിയാക്കി മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ് ഡോക്ടര്‍മാര്‍.

കഴിഞ്ഞ ജനുവരിയിലാണ് വന്യജീവിസേങ്കതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം കഴിയുന്ന കുട്ടിയെ നാട്ടുകാര്‍ കെണ്ടത്തിയത്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് കുരങ്ങുകള്‍ അവളെ വളര്‍ത്തിയിരുന്നത്.

 അവളും ഏറെ ആഹ്ലാദവതിയായിരുന്നു. കുരങ്ങുകള്‍ക്കൊപ്പം കളിച്ചും ഭക്ഷണം കഴിച്ചും അവള്‍ കഴിഞ്ഞു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച്‌ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് യാദവും സംഘവും കുട്ടിക്കരികിലെത്തി. അവളെ എടുക്കാന്‍ ശ്രമിച്ച സുരേഷ് യാദവിനുനേരെ കുരങ്ങുകള്‍ ചീറിയടുത്തു. അവ സ്വന്തം കുഞ്ഞിെനപ്പോലെ അവളെ മാറോട് ചേര്‍ത്തുപിടിച്ചു. എങ്കിലും മനുഷ്യെന്‍റ ബലപ്രയോഗത്തിന് മുന്നില്‍ കുരങ്ങുകള്‍ നിസ്സഹായരായി. ഏറെ പണിപ്പെട്ടാണ് കുട്ടിയെ പൊലീസ് മോചിപ്പിച്ചത്. തുടര്‍ന്ന് സമീപത്തെ ജില്ല ആശുപത്രിയിലാക്കി.

കുട്ടിക്ക് ഒരു വാക്കുപോലും സംസാരിക്കാനോ സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനോ കഴിഞ്ഞിരുന്നില്ല. മനുഷ്യര്‍ അടുത്തുവരുേമ്ബാള്‍ അവള്‍ ആക്രമണകാരിയാകുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയില്‍ നേരിയ പുരോഗതിയുണ്ട്. എങ്കിലും മനുഷ്യപ്രകൃതി വീണ്ടെടുത്തിട്ടില്ല. പിച്ചെവച്ച്‌ നടക്കാന്‍ ഡോക്ടര്‍മാര്‍ അവളെ പരിശീലിപ്പിക്കുകയാണ്. എന്നാല്‍, രണ്ടു കൈയും നിലത്തുകുത്തി മൃഗങ്ങെളേപ്പാലെയാണ് നടത്തം. ശരീരമാസകലം മുറിവേറ്റ പാടാണ്. നഖം വളര്‍ന്നിരിക്കുന്നു. ഏറെക്കാലമായി കാട്ടില്‍ കുരങ്ങുകള്‍ക്കൊപ്പമായിരുന്നു ജീവിതമെന്ന് ഇവളുടെ ചേഷ്ടകളില്‍ നിന്ന് വ്യക്തം. കുട്ടി എങ്ങനെ കുരങ്ങുകള്‍ക്കൊപ്പമെത്തിയെന്ന് അറിയില്ലെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. സിങ് പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *