ജഗ്ഗിള്‍ ക്ലബ്ബ് ഫുട്‌ബോള്‍ ഫെസ്റ്റ്: പാസ് കൊയിലാണ്ടി ജേതാക്കളായി

കൊയിലാണ്ടി: ജഗ്ഗിള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളാണ് പങ്കെടുത്തത്. രണ്ട് ഗ്രൂപ്പുകളായി മത്സരിച്ച് ഫൈനല്‍ റൗണ്ടില്‍ എത്തിയ പാസ് കൊയിലാണ്ടി, പയ്യോളി ആസ്‌പെയര്‍ അക്കാദമിയെ 4-2 എന്ന സ്‌കോറിലാണ് പരാജയപ്പെടുത്തി ജേതാക്കളായത്.. ടൂര്‍ണ്ണമെന്റില്‍ 14 ഗോളുകള്‍നേടിയ പി . പി ഷാരോള്‍ മികച്ചകളിക്കാരനും ടോപ്പ് സ്‌കോററുമായി. വിജയികള്‍ക്ക് മുന്‍ സര്‍വ്വീസസ് താരം കുഞ്ഞിക്കണാരൻ ട്രോഫികൾ സമ്മാനിച്ചു.
