ചേലിയയിൽ കന്നുകാലി പ്രദർശനം നടത്തി
കൊയിലാണ്ടി: കന്നുകാലി പ്രദർശനം നടത്തി. പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായാണ് ചേലിയ ക്ഷീര സംഘം പരിസരത്ത് കന്നുകാലി പ്രദർശനം നടത്തിയത്. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. മജീദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.എം.കോയ, വി.വി. ഗംഗാധരൻ, അനിൽ കുമാർ, രവി മഠത്തിൽ, എ.വി. സത്യൻ, എം. സുമിത എന്നിവർ സംസാരിച്ചു. ഡോ.എം. ഷിനോജിൻ്റെ നേതൃത്വ ത്തിൽ ഗോരക്ഷ ക്യാമ്പും നടന്നു.

