ചേലിയയിൽ എക്സൈസ് റെയ്ഡ്: 380 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 380 ലിറ്റർ വാഷ് കണ്ടെടുത്തു. കൃഷ്ണൻ നായർ നടയ്ക്കടുത്തുള്ള പഴയ ബണ്ടിനടുത്ത് വെച്ച് പൊതുസ്ഥലത്ത് ആളില്ലാത്ത നിലയിൽ കാണപ്പെട്ട വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്. സംഭവത്തിൽ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ പി.പി. രാമചന്ദ്രൻ, പ്രജിത്ത്. പി, സിവിൽ എക്സൈസ് ഓഫീസർമാരായ അമ്മത് കെ.സി, ഷിജിൽ കുമാർ. എൻ, കെ. ഗണേഷ് എന്നിവർ റെയിഡിൽ പങ്കെടുത്തു.
