ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജയരാജന്, യുവ സിനിമ സംവിധായകരായ മനു അശോകന്, നൗഷാദ് ഇബ്രാഹിംകുട്ടി, ശോഭിക ഗ്രൂപ്പ് ചെയര്മാന് ഇമ്പിച്ചി അഹമ്മദ് എന്നിവരെയാണ് അനുമോദിച്ചത്.
ബാങ്ക് പ്രസിഡന്റ് കെ. രവീന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി എം.നൗഫല്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ്, എം.പി. അശോകന്, സതി കിഴക്കയില്‍, കൃഷ്ണന്, പി.കെ.സത്യന് എന്നിവര്‍ സംസാരിച്ചു.
