ചേമഞ്ചേരി പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായി

കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷത്തോളം രൂപ ചിലവഴിച്ച് ചേമഞ്ചേരി പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായി. കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന് സമീപമാണ് ശ്മശാനം പണിതത്. പണി പൂർത്തിയായെങ്കിലും ഇവിടേക്ക് റോഡ് സൗകര്യവും ശുദ്ധജല സംവിധാനവും ഇല്ല. കൂടാതെ വൈദ്യുതീകരണ പ്രവർത്തിയും പൂർത്തിയായിട്ടില്ല. ചെറിയ സാങ്കേതിക തടസ്സങ്ങളാണ് വൈദ്യുതികരണം നടത്താൻ സാധിക്കാത്തതിനു കാരണം മെന്നാണ് പറയുന്നത് . ഇതുകൂടി പൂർത്തിയായാൽ മാത്രമേ ശ്മശാനം ഉൽഘാടനം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
