ചെറുവത്തൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
കാസര്‍കോട്: ചെറുവത്തൂര്‍ മടിവയലില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദേഹിയും ശിവനന്ദും വീടിനകത്ത് മരിച്ച നിലയിലാണ്. അച്ഛന്‍ രൂകേഷ് വീടിന് കാര്‍പോര്‍ച്ചിന് സമീപം തൂങ്ങി മരിച്ച നിലയിലുമാണ്. കുട്ടികളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങി മരിച്ചതായാണ് പ്രാധമിക നിഗമനം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
