ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമായ ചിത്ര (48) യെയാണ് ഭര്‍ത്താവ് മോഹനന്‍ കൊല്ലപ്പെടുത്തിയത്. രണ്ടു വര്‍ഷമായി ചിത്രയും മോഹനനും അകന്നു കഴിയുകയായിരുന്നു. വീട്ടില്‍വെച്ചുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ചിത്രയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുബ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മോഹനനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

