ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗാഭഗവതി ക്ഷേത്രോത്സവം: ഇന്ന് താലപ്പൊലി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗാഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ബുധനാഴ്ച നടക്കും. രാത്രി ഏഴ് മണിക്കാണ് നാന്ദകത്തോട് കൂടിയ താലപ്പൊലി എഴുന്നള്ളിപ്പ്. പ്രദേശത്തെ വാദ്യ കലാകാരന്മാരുടെ പാണ്ടിമേളം, കടമേരി കടത്തനാടന്‍ പഞ്ചവാദ്യസംഘത്തിന്റെ പഞ്ചവാദ്യം എന്നിവയുണ്ടാകും. രാത്രി 7 മണിക്കും ഒരുമണിക്കും ഗുരുതി തര്‍പ്പണം.
