ചെറിയപ്പുറം പരദേവതാ ക്ഷേത്രം തിറ മഹോത്സവം ഫെബ്രുവരി 19 മുതല്‍
കൊയിലാണ്ടി: പെരുവട്ടൂര്‍ ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രം തിറ മഹോത്സവം ഫെബ്രുവരി 19 മുതല്‍ 23 വരെ ആഘോഷിക്കും. 19-ന് വൈകീട്ട് 5.30-ന് കൊടിയേറ്റം, 20-ന് രാത്രി എട്ടിന് പ്രാദേശിക കലാകാരന്‍മാരുടെ നൃത്തനാടക സംഗീത ശില്‍പ്പം വരരുചി. 21-ന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി ഏഴിന് തായമ്പക, 8.30-ന് നാടകം-കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്, 22-ന് രണ്ട് മണിമുതല്‍ ഇളനീര്‍കുല വരവുകള്‍, തിറകള്‍ എന്നിവ ഉണ്ടാകും.
