ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ സംരക്ഷണ മഹാസംഗമം സമാപിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ.105-ാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ സംരക്ഷണ മഹാസംഗമം സമാപിച്ചു. ഇതൊടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും, പ്രഭാഷണവും, എൻഡോവ്മെൻറ് വിതരണവും കൊയിലാണ്ടി ബി.പി.ഒ. എം.ജി. ബൽരാജ് ഉൽഘാടനം ചെയ്തു. പി. റയിസ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന വാർഷികാഘോഷം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉൽഘാടനം ചെയ്തു. ടി.വി . സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. സുരേഷ്, മുൻ എം.എൽ.എ.മാരായ ഇ. നാരായണൻ നായർ, പി. വിശ്വൻ, തുടങ്ങിയവരും, യു.കെ. രാഘവൻ, സി.വി. ബാലകൃഷ്ണൻ, കൻമന ശ്രീധരൻ, പി.എം. സജിനി, എൻ.കെ. ശ്രീലത, ഇ.കെ. ഗോവിന്ദൻ എന്നിവരും സംസാരിച്ചു.

