ചുവപ്പ് കണ്ടാൽ ഹാലിളകുന്ന സംഘ ഫാസിസം – കൊയിലാണ്ടി എളാട്ടേരിയിൽ RSS അക്രമം

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ക്ഷേത്ര ഉത്സവത്തിന് ചുവപ്പ് മുണ്ട് ഉടുത്ത് ഉത്സവ പറമ്പിൽ പോയ DYFI പ്രവർത്തകരെ RSS അക്രമിച്ചു. ചെഗുവേരയുടെ ചിത്രം അച്ചുകൾ ഉപയോഗിച്ച് കൈകളിൽ മുദ്രകുത്തി നിൽകുന്ന കച്ചവടക്കാരനെ RSS ഭീഷണിപ്പെടുത്തി ചെഗുവേരയുടെ അച്ച് കച്ചവടക്കാരനിൽ നിന്ന് തട്ടിപ്പറിച്ചു. കൈകളിൽ ചെഗുവേരയെ മുദ്ര പതിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട DYFI പ്രവർത്തകരെ നിന്നോടാരാടാ ചുവപ്പുടുത്ത് തെക്കയിൽ വരാൻ പറഞ്ഞത് എന്ന് ആക്രോഷിച്ചുകൊണ്ടായിരുന്നു മർദ്ദനം. ദണ്ഡ, ഇരുമ്പ് പൈപ്പ്, എന്നിവ ഉപയോഗിച്ച് DYFI പ്രവർത്തകരെ ഭീകരമായി മർദ്ദിച്ചു.
തെക്കയിൽ ക്ഷേത്രത്തിൽ ചുവപ്പ് മുണ്ടുടുത്ത് വരുന്നവന്റെ കാല് തല്ലി ഒടിക്കുമെന്ന് RSS ഭീഷണി മുഴക്കിയിരുന്നു. അക്രമത്തിൽ പരിക്കേറ്റ അജീഷ്, ധീരജ്,ശരത്ത് എന്നീ DYFI പ്രവർത്തകരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് RSS പ്രവർത്തകരും പരിക്കേറ്റ് ചികിത്സയിലാണ്.

