ചുമട്ട് തൊഴിലാളി നിയമം അട്ടിമറിക്കരുത്: വി.കുഞ്ഞാലി

പേരാമ്പ്ര: 1978-ല്‍ നിലവില്‍ വന്ന കേരള ചുമട്ട് തൊഴിലാളി നിയമം അട്ടിമറിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കുഞ്ഞാലി ആവശ്യപ്പെട്ടു. വ്യവസായ സംരഭകത്വത്തിന്‍െറ മറവില്‍ തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചു വരുന്നത് എല്‍ ഡി എഫ് സര്‍ക്കാറിന് ഭൂഷണമല്ല. ഈ നിയമവിരുദ്ധ നടപടിക്കെതിരെ ശക്തമായ പോരാട്ടത്തിന് തൊഴിലാളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പേരാമ്പ്രയില്‍ നടന്ന ചുമട് മസ്ദൂര്‍ സഭ (എച്ച് എം എസ് )കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് ബിജു ആന്‍റണി അദ്ധ്യക്ഷനായിരുന്നു. പി.എം.തോമസ് , കെ. സജീവന്‍, എന്‍.കെ. വല്‍സന്‍, ഭാസ്കരന്‍ കൊഴുക്കല്ലൂര്‍, കൊയിലോത്ത് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

