ചിൽഡ്രൻസ് തിയ്യറ്ററിന്റെ നേതൃത്വത്തിൽ നാടകങ്ങൾ അവതരിപ്പിക്കുന്നു

കൊയിലാണ്ടി: മലയാള ഭാഷയ്ക്ക് കുട്ടികളുടെ പ്രണാമമായി പൂക്കാട് കലാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് രൂപീകരിച്ച ചിൽഡ്രൻസ് തിയ്യറ്ററിന്റെ നേതൃത്വത്തിൽ രണ്ടു നാടകങ്ങൾ നാളെ 28.9.18 ന്
കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ അവതരിപ്പിക്കുന്നു.
കളി കഥ വണ്ടി, കാവ്യകൈരളി, തുടങ്ങിയവയാണ് അവതരിപ്പിക്കുന്നത്. എ അബൂബക്കർ രചനയും, മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ച നാടകങ്ങൾ. കഥയ്ക്കും, കവിതയ്ക്കും, പ്രാധാന്യം നൽകുന്നതാണ് നാടകങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടോടി കഥകൾ നാടകത്തിലൂടെ പരിചയപെടുക വഴി കഥ സാഹിത്യത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 45 കുട്ടികളാണ് വേഷമിടുന്നത്. പ്രേം കുമാർ വടകരയാണ് സംഗീതം. ഇതൊടനുബന്ധിച്ച് പ്രളയാനന്തര ദുരിതാശ്വസ പ്രവർത്തനങ്ങൾക്കുള്ള കലാലയത്തിന്റെ ആദരം ജില്ലാ കലക്ടർ യു.വി.ജോസിന് സമ്മാനിക്കും. ഏഴാം തവണയും സംസ്ഥാനത്തെ മികച്ച നാടക സംവിധായകനുള്ള അവാർഡ് നേടിയ മനോജ് നാരായണനെയും വേദിയിൽ വെച്ച് കലാലയം ആദരിക്കും. പരിപാടി ജില്ലാ കലക്ടർ യു.വി.ജോസ് ഉൽഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ യു.കെ.രാഘവൻ, ശിവദാസ് കാcരാളി, ബാലൻ കുനിയിൽ കെ.രാജഗോപാൽ പങ്കെടുത്തു.

